സെൻട്രൽ ബോർഡ് സെക്കൻഡറി എഡ്യൂക്കേഷൻ 2025 അധ്യയന വർഷത്തേക്കുള്ള ഒറ്റ പെൺകുട്ടി അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ വിജയിച്ച സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകളിൽ പതിനൊന്നാം ക്ലാസിൽ പ്രവേശനം നേടുന്ന അർഹരായ ഒറ്റ പെൺകുട്ടികളെ പിന്തുണയ്ക്കുന്നതിനാണ് ഈ സ്കോളർഷിപ്പ്. ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം നൽകിക്കൊണ്ട് പെൺകുട്ടികൾക്കിടയിൽ അക്കാദമിക് മികവിനെ പ്രോത്സാഹിപ്പിക്കാനും വിദ്യാഭ്യാസചെലവ് കുറയ്ക്കാനും ആണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതു.2025 ഒക്ടോബർ 23നാണ് അപേക്ഷകർക്കുള്ള അവസാന തീയതി.മാനദണ്ഡങ്ങൾ.വിദ്യാർത്ഥി മാതാപിതാക്കളുടെ ഏക മകൾ ആയിരിക്കണം.സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് എങ്കിലും നേടിയിരിക്കണം.സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളിൽ 11ആം ക്ലാസിൽ എൻട്രോൾ ചെയ്തിരിക്കണം. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് ട്യൂഷൻ പ്രതിമാസം 1500 കവിയരുത്. എൻ ആർ ഐ അപേക്ഷകർക്ക് ട്യൂഷൻ പ്രതിമാസം ആറായിരത്തിൽ കവിയരുത്. അപേക്ഷിക്കുന്നതിനു മുൻപ് വിദ്യാർത്ഥികൾ എല്ലാ യോഗ്യത മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. cbseit.in എന്ന സിബിഎസ്ഇ സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആവശ്യമായ രേഖകൾ പത്താം ക്ലാസ് മാർക്ക് ഷീറ്റിന്റെ ഔദ്യോഗിക പകർപ്പ്. വിദ്യാർത്ഥി ഒറ്റ പെൺകുട്ടിയാണെന്ന് പ്രഖ്യാപിക്കുന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അല്ലെങ്കിൽ നോട്ടറി എന്നിവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ അഫിഡവിറ്റ്.നിലവിലെ സ്കൂളിൽ പ്രിൻസിപ്പൽ നിന്നുള്ള എൻട്രോൾമെന്റും ഫീസ് വിവരങ്ങൾ സ്വീകരിക്കുന്ന സ്കൂൾ അണ്ടർടേക്കിങ്. ഫണ്ട് നേരിട്ട് കൈമാറ്റം ചെയ്യുന്നു.
ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് സിബിഎസ്ഇ അപേക്ഷകൾ ക്ഷണിച്ചു
