പീരുമേട്: വണ്ടിപ്പെരിയാറിൽ2 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. വണ്ടിപ്പെരിയാർ വാളാർഡി മേൽപുരട്ട് ശരവണനെയാണ് പോലീസ് പിടികൂടിയത്.വ്യഴാഴ്ച വൈകുന്നേരം വണ്ടി പെരിയാറിൽ നിന്നും 10 ഗ്രാം കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. ഇതിൻ്റെ അന്വേഷണത്തിലാണ് പോലീസ് ശരവണിലേക്ക്എത്തിയത് . ഇന്നലെ വെളുപ്പിന് 2 ന് പോലീസ് ഇയാളെ വാളാർഡി മേൽപ്പുരട്ട് വീട്ടിൽ എത്തിച്ച് പരിശോധന നടത്തുമ്പോഴാണ് കച്ചവടത്തിനായി എത്തിച്ച 1കിലോ.95 ഗ്രാം കഞ്ചാവ് ബാഗിനുള്ളിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടൊപ്പം കഞ്ചാവ് അളക്കുന്നതിന് ആവശ്യമായ ത്രാസ് കഞ്ചാവ് കച്ചവടം നടത്തി ലഭിക്കുന്ന പണം സൂക്ഷിക്കുന്നതിനായുള്ള പെട്ടി എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.2019 ൽ കുമളി പോലീസ് സ്റ്റേഷനിൽ കൊലപാതക കുറ്റത്തിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഞ്ചാവ് കച്ചവടത്തിന്റെ വലിയ ശൃംഗല തന്നെ പീരുമേട് തോട്ടം മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു എന്നാണ് പോലീസിന്റെ നിഗമനം ഇടുക്കി എസ്പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടുന്നത് തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതിനിടയിൽ ഇയാളുടെ കൂട്ടാളിയായ കറുപ്പുപാലം സ്വദേശിയുടെ വീട്ടിലും പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല
വണ്ടിപ്പെരിയാറിൽ 2 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
