ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി വീണ്ടുമെടുക്കും;സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക സംഘം

ബെംഗളൂരു:കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക സംഘം. റോയ് മരിച്ച സമയത്ത് കോൺഫിഡന്‍റ് ഗ്രൂപ്പ് ഓഫീസിലുണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. റോയിയുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അതേസമയം, റോയിയുടെ ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്തെ സിസിടിവികൾ പ്രവർത്തനരഹിതമാക്കിയത് എന്തിനാണെന്നും ഉദ്യോഗസ്ഥർ ചോദിച്ചു. റോയിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശദമായ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *