പീരുമേട്:ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം വാഗമണ്ണിൽ നടത്തി. ഹോട്ടൽ വാഗമൺ കഫേ ഓഡിറ്റോറിയത്തിൽ വച്ച് നടന്നസമ്മേളനംഐ.എൻ.ടി.യു.സി ഇടുക്കി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തെ ചാരായ നിരോധനത്തിന് ശേഷം സ്വകാര്യവിദേശമദ്യഷോപ്പുകൾക്ക് പകരം രൂപീകരിച്ച കേരളാ സ്റ്റേറ്റ്ബീവറേജസ്കോർപ്പറേഷൻ ഇന്ന് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് . ബെവ്കോസ്ഥാപനങ്ങളിൽ 11 മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാർക്ക്ഷോപ്പ് അലവൻസ് വർദ്ധന, ഷിഫ്റ്റ് സംവിധാനം , ജി സ്പാർക്ക് ട്രാൻസ്ഫർ നോംസ്, പഞ്ചിംഗ് സർവ്വീസ് ഡീറ്റയിൽസ്, അപ്ഡേഷൻ ജി – സ്കാൻ. കാലിക്കുപ്പിതിരിച്ചെടുക്കൽ തുടങ്ങിയ പരിഷ്കാരങ്ങൾ ജീവനക്കാരെ അമിതജോലിഭാരമാണ് നൽകി വരുന്നത്.ഇതിനെതിരെയും . ജീവനക്കാരുടെഅവകാശങ്ങൾ നേടി എടുക്കുന്നതിനും സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടു മാണ് ഇടുക്കി ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ വി എം ജോസഫ് അധ്യക്ഷത വഹിച്ചു. ബിനു തോമസ്, എം.കെ അരുൺ, എം.എംജോർജ് കുട്ടി, രാജു ബേബി , കെ.എ സിദ്ദിഖ്, സിജോ ഔസേപ്പ് ,ബി. മനോജ് കുമാർ , സന്തോഷ് പുതുശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.ബെവ്കോ ഇടുക്കി ജില്ലാ സമ്മേളനം രാജാ മാട്ടുക്കാരൻ ഉത്ഘാടനം ചെയ്യുന്നു.
ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ ജില്ലാ സമ്മേളനം നടന്നു
