ബാംഗ്ലൂരിൽ ബസ്റ്റോപ്പിൽ വച്ച് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു .ബാംഗ്ലൂരിലെ കോൾ സെൻറർ ജീവനക്കാരിയായ രേഖയേ ആണ് ഭർത്താവ് ലോഗിതാശ്വ കൊലപ്പെടുത്തിയത്. മറ്റൊരാളുമായി രേഖയ്ക്ക് അടുപ്പമുണ്ടെന്ന് സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ഇന്നലെ രാവിലെ രേഖയുടെ 12 വയസ്സുള്ള മകളുടെ കൺമുന്നിൽ വച്ചായിരുന്നു കൊലപാതകം. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് രേഖയും ലോഹിതാശ്വയും ഒരുമിച്ച് താമസം ആരംഭിച്ചത് . ആദ്യം വിവാഹത്തിൽ രേഖയ്ക്ക് രണ്ടു മക്കളുണ്ട്. ഇതിൽ 12 വയസ്സുള്ള മൂത്ത മകൾ രേഖക്കൊപ്പം ആയിരുന്നു താമസം. രണ്ടാമത്തെ മകൾ രേഖയുടെ മാതാപിതാക്കൾക്കൊപ്പം ആണ്. കർണാടക സിറ സ്വദേശികളായ രേഖയും ലോഹിതശ്വാ ഏറെ നാളായി ബാംഗ്ലൂരിലാണ് താമസിക്കുന്നത് .നഗരത്തിലെത്തിയശേഷം ജോലി ചെയ്യുന്ന കോൾ സെന്ററിൽ ഭർത്താവിന് ഡ്രൈവർ ജോലി ഏർപ്പാടാക്കി കൊടുത്തിരുന്നു രേഖ.എന്നാൽ അടുത്തിടെ ലോഹിതാശ്വക്ക് ഭാര്യക്ക് മറ്റു ബന്ധം ഉണ്ടെന്ന് സംശയം തോന്നിയിരുന്നതാണ് കൊലപാതകത്തിന് കാരണമായത്. കൊലപാതകത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാൾക്കെതിരെ പോലീസ് അന്വേഷണം ഊർജജിതമാക്കിയിട്ടുണ്ട്.
ബാംഗ്ലൂരിൽ, ബസ്റ്റോപ്പിൽ യുവതിയെ മകളുടെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു
