ഖുശ്ബുവിന്റെ മകൾ അവന്തിക മലയാള സിനിമയിലേക്ക്

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിയായ ഖുശ്ബുവിന്റെ മകൾ അവന്തിക സിനിമാരംഗത്തേക്ക്. മലയാള സിനിമയിലൂടെയാണ് അവന്തികയുടെ അരങ്ങേറ്റം കുറിക്കുന്നത്. അതേസമയം മകളുടെ സിനിമാ തീരുമാനങ്ങളിൽ താൻ ഇടപെടാറില്ലെന്ന് ഖുശ്ബു വ്യക്തമാക്കി. വെറുതേ ഗ്ലാമർ നായികയായി എത്തേണ്ടതില്ലെന്നും, നല്ല കഥയുള്ള ചിത്രങ്ങളിൽ അഭിനയിക്കണമെന്നുമാണ് അവന്തികയുടെ ആഗ്രഹമെന്ന് ഖുശ്ബു പറഞ്ഞു. കഥ കേൾക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും എല്ലാം മകൾ തന്നെയാണ് ചെയ്യുന്നതെന്നും നടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *