ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്;പ്രതി പിടിയിൽ

മറയൂർ:ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മറയൂർ പോലീസിന്റെ പിടിയിലായി. കളമശ്ശേരി തൃത്താക്കര തലക്കോട്ടിൽ വീട്ടിൽ നിരഞ്ജൻ (19) ആണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ ആറുവയസ്സുകാരിയെ കളമശ്ശേരിയിൽ വച്ച് ഒരു മാസത്തിനിടെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി.പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ്, പ്രതിയുടെ മൊബൈൽ ലൊക്കേഷൻ മറയൂർ-കാന്തല്ലൂർ ഭാഗത്ത് ലഭിച്ചതിനെ തുടർന്ന് മറയൂർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് മറയൂർ എസ്.ഐ. മാഹിൻ സലിമിന്റെ നേതൃത്വത്തിൽ സി.പി.ഒ.മാരായ സജുസൺ, ഹരികൃഷ്ണൻ, ആൽബിൻ ജോസഫ് എന്നിവർ ഉൾപ്പെട്ട സംഘം, കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്റിൽ അഞ്ചംഗ സംഘത്തോടൊപ്പം വിനോദസഞ്ചാരിയായി എത്തിയ പ്രതിയെ കസ്റ്റഡിയിലെടുത്തു.മറയൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വെച്ചിരുന്ന പ്രതിയെ കളമശ്ശേരി പോലീസ് എത്തി ഏറ്റെടുത്ത് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *