സ്വന്തം സിനിമകൾ തിയറ്റർ റിലീസിന് ശേഷം യൂട്യൂബിൽ പ്രദർശിപ്പിക്കാനൊരുങ്ങി നടൻ ആമിർ ഖാൻ. അദ്ദേഹത്തിന്റെ പ്രൊഡക്ഷനിൽ നിർമിക്കപ്പെട്ട സിനിമകളാണ് യൂട്യൂബ് ചാനലിലൂടെ പേ-പെർ-വ്യൂ (കാണുന്ന കണ്ടെന്റുകൾക് മാത്രം പണം നൽകുന്നത്) രീതിയിലാവും കാണാൻ സാധിക്കുക. ഇതിനായി താരവും അദ്ദേഹത്തിന്റെ ടീമും ചേർന്ന് ‘ആമിർ ഖാൻ ടാക്കിസ്’ എന്ന പേരിൽ മാസങ്ങൾക്ക് മുമ്പ് യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു.ആമിർ ഖാന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം ‘സിത്താരെ സമീൻ പർ’ ആയിരിക്കും ഇത്തരത്തിൽ യൂട്യൂബിൽ പുറത്തിറങ്ങുന്ന ആദ്യ ആമിർ ചിത്രം.ആമിർ ഖാൻ പ്രൊഡക്ഷൻസിന് കീഴിൽ നിർമിച്ച എല്ലാ സിനിമകളും ചാനലിൽ പേ-പെർ-വ്യൂ മോഡൽ പ്രകാരമാകും ലഭ്യമാകുക. ഓഗസ്റ്റ് ഒന്നിന് സിത്താരെ സമീൻ പർ പ്രേക്ഷകർക്ക് കാണാനാകും. 100 രൂപയാണ് ചാർജ്.
സ്വന്തം സിനിമകൾ യൂട്യൂബിലൂടെ റിലീസ് ചെയ്യാനൊരുങ്ങി ആമിർ ഖാൻ
