ആലപ്പുഴ: അയൽവാസികളുമായുണ്ടായ തർക്കത്തെ തുടർന്ന് 18 കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. ആലപ്പുഴ ബീച്ചിന് സമീപം ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്.അറസ്റ്റിലായത് ആലപ്പുഴ സ്വദേശിയായ ജോസ് ആണെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ കുടുംബവുമായി തർക്കം ഉണ്ടായതിനെ തുടർന്ന്, രാത്രി ജോസ് വീട്ടിലെത്തി അസഭ്യം പറഞ്ഞു.യുവതി എതിർത്തതിനെ തുടർന്ന് ഇയാൾ സ്ഥലം വിട്ടെങ്കിലും പിന്നീട് പെട്രോളുമായി തിരിച്ചെത്തി, യുവതിയുടെ മേൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു.
ആലപ്പുഴയിൽ 18കാരിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അയൽവാസി പിടിയിൽ
