ന്യൂഡൽഹി: വായുമലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ വൻ പ്രതിഷേധം. സമൂഹമാധ്യമ കൂട്ടായ്മകൾ ചേർന്നാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തെ തുടർന്ന് ഇന്ത്യാഗേറ്റിൽ വൻ പൊലീസ് സന്നാഹം. ഇന്ത്യാഗേറ്റിന്റെ പ്രധാനഭാഗത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.പ്രതിഷേധത്തെ തുടർന്ന് കനത്ത് സുരക്ഷയാണ് പൊലീസ് ഉറപ്പുവരുത്തിയത്. ചെറിയ കുട്ടികളും വയോധികരുമടങ്ങുന്ന കുടുംബങ്ങൾ എത്തിച്ചേരുന്നതിനാൽ വലിയ പൊലീസ് സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്.
വായുമലിനീകരണം; ഡൽഹിയിൽ വൻ പ്രതിഷേധവുമായി സമൂഹമാധ്യമ കൂട്ടായ്മകൾ
