ഇടുക്കി: മൂന്നാറില്‍ സിനിമ ഷൂട്ടിങ്ങിനിടെ അപകടം. ജീപ്പ് മറിഞ്ഞ് നടന് ജോജു ജോര്‍ജ് അടക്കം ആറ് അഭിനേതാക്കള്‍ക്ക് പരിക്കേറ്റു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടം ഉണ്ടായത്.ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് അപകടം ഉണ്ടായത്. ആര്‍ക്കും തന്നെ ഗുരുതരപരിക്കുകളില്ല. ജോജു ഓടിച്ച സ്കൂട്ടര്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്.
മൂന്നാറില്‍ സിനിമ ഷൂട്ടിങ്ങിനിടെ അപകടം;ജോജു ജോര്‍ജ് അടക്കം ആറ് പേർക്ക് പരിക്ക്
