ഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് സ്ലീപ്പര്‍ ബസ് മറിഞ്ഞ് രണ്ട് യാത്രക്കാര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി കരോള്‍ ബാഗിലെ പ്രസിദ്ധമായ ഝണ്ഡേവാലന്‍ ഹനുമാന്‍ ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലെ ഫത്തേപൂരിലേക്ക് വരികയായിരുന്ന ബസ് പുലര്‍ച്ചെ 1:05-ഓടെയാണ് അപകടത്തില്‍പ്പെട്ടത്.
ടൂറിസ്റ്റ് സ്ലീപ്പര്‍ ബസ് മറിഞ്ഞ് അപകടം; രണ്ട് യാത്രക്കാര്‍ കൊല്ലപ്പെട്ടു
