കൊല്ലം: കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എഴുകോണ്‍ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്. ജീവന്‍, സനൂപ് എന്നിവരാണ് ചികിത്സയിലുള്ളത്.ഒരാള്‍ പൊള്ളലേറ്റാണ് മരിച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തില്‍ തീപിടിച്ചു. കൊട്ടാരക്കര – കൊല്ലം റോഡില്‍ താമരശ്ശേരി ജങ്ഷന് സമീപത്താണ് അപകടം ഉണ്ടായത്.
കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം
