മണ്ണാർക്കാട്: ദേശീയപാത തച്ചമ്പാറ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. തൃക്കല്ലൂര് സ്വദേശികളായ അയ്യപ്പന്‍കുട്ടി, അസീസ് എന്നിവരാണ് മരിച്ചത്. തച്ചമ്പാറയ്ക്കടുത്ത് ഇടായ്ക്കലില് ഇന്നലെ രാത്രി 8.15ന് അണ് സംഭവം നടന്നത്.കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്, ദേശീയപാതയില്‍ നിന്ന് പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് കയറുകയായിരുന്നു.അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. അസീസിനേയും അയ്യപ്പന്‍കുട്ടിയേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
Related Posts
വന്ദേഭാരതിൽ വിദ്യാർത്ഥികൾ RSS ഗണഗീതം പാടിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസിന്റെ ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവം അതീവ…
വെള്ളാർ വാർഡിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
കോവളം :വെള്ളാർ വാർഡിൽ വിവിധ പദ്ധതികളുടെ ഉൽഘാടനം നടന്നു.വിവിധ പദ്ധതികളുടെ ഉൽഘാടനം കൗൺസിലർ പനത്തുറ പി ബൈജു നിർവഹിച്ചു.സി പി ഐ എം എൽ സി സെക്രട്ടറി…
കാസറകോടിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി
കാസര്‍കോട്: കാസര്‍കോട് അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 ) മകന് രഞ്ജേഷ് (36) എന്നിവരാണ്…
