ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്ന് കൊന്നു കട്ടിൽ നടിയിൽ കുഴിച്ചുമൂടിയ ഉത്തർപ്രദേശിലെ ബഹ്റൈചിലെ കരികിഷൻ എന്ന 48 കാരനെ അറസ്റ്റ് ചെയ്തു . ഭാര്യ ഫൂലം ദേവിയെ ഒക്ടോബർ ആറിന് കാണാതായതായി. ഫൂലം ദേവീടെ സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു.ഫൂലം ദേവിക്ക് ആയുള്ള പോലീസ് തിരച്ചിലിനിടെ കഴിഞ്ഞദിവസം യുവതിയുടെ സഹോദരൻ പ്രതിയുടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പുതുതായി ഒരു കുഴി കണ്ടതാണ് കേസിന് വഴിത്തിരിവായത്. പോലീസ് എത്തി കുഴി എടുത്തു നോക്കിയപ്പോൾ ഫൂലംദേവിയുടെ അഴുകിയമൃതദേഹം കണ്ടുകിട്ടി .ആറടി താഴ്ചയിൽ കുഴിച്ചിട്ട നിലയിൽ ആയരുന്നു മൃതദേഹം. പോലീസ് എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ പോലീസിന് കണ്ടുകിട്ടി. ഇയാൾ ഹരിയാനയിൽ കൂലിപ്പണിക്കാരനായിരുന്നു അവധിക്ക് നാട്ടിൽ തിരിച്ചെത്തിയപ്പോൾ സ്ഥലത്തെ മറ്റൊരാളുമായി ഭാര്യ പ്രണയത്തിനാണെന്ന് അറിയുകയും ഇതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമായത് എന്ന് പ്രതികൂറ്റം സമ്മതിച്ചു.
ലക്നൗവിൽ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്ന് ഭാര്യയെ കൊന്നു കട്ടിലിനടിയിൽ കുഴിച്ചിട്ടു, പ്രതി പിടിയിൽ
