മൂന്നാർ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു

ഇടുക്കി: ഇടുക്കി മൂന്നാർ ദേശീയപാതയിൽ ദേവികുളം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ലോറിയിലേക്ക് മണ്ണ് വീണ് രാത്രിയിൽ ഒരാൾ മരിച്ചിരുന്നു. മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. മൂന്നാർ ബോട്ടാണിക്കൽ ഗാർഡന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വലിയ പാറക്കല്ലുകളടക്കം റോഡിലേക്ക് പതിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *