മുംബൈയിൽ ചിക്കൻ കറി ചോദിച്ചതിന് ഏഴു വയസ്സുകാരനായ മകനെ അമ്മ മർദ്ദിച്ചുകൊന്നു

മഹാരാഷ്ട്രയിലെ പാൽഖാർ കാശിപാടയിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പല്ലവി ദുന്ദേ (40) ആണ് ചിക്കൻ കറി ചോദിച്ചതിന് ഏഴു വയസ്സുകാരനായ മകൻ ചിന്മയ് നേ മർദ്ദിച്ചു കൊലപ്പെടുത്തിയത്. മർദ്ദനത്തിൽ പരിക്കേറ്റ ഇവരുടെ 10 വയസ്സുള്ള മകൾ ആശുപത്രിയിലാണ്. ഇന്നലെ ഉച്ചയ്ക്ക് അപ്പാർട്ട്മെന്റിൽ പെൺകുട്ടിയുടെ കരച്ചിൽ കേട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ പെൺകുട്ടി വിവരങ്ങൾ പറയുകയുണ്ടായി. ഏഴ് വയസ്സുള്ള സഹോദരൻ ഉച്ചഭക്ഷണത്തിന് ഒപ്പം ചിക്കൻ കറി ആവശ്യപ്പെട്ടതാണ് അമ്മയെ പ്രകോപിച്ചതെന്ന് മകൾ പറഞ്ഞു. തുടർന്ന് ചപ്പാത്തി ഉപയോഗിച്ച് അനുജനെ അമ്മ പൊതുരെ തല്ലി എന്നും ഇതിനു പിന്നാലെയാണ് എന്നെയും തല്ലിയൊന്നും മകൾ പറഞ്ഞു. കൊലക്കുറ്റം ചുമത്തി പല്ലവിയെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *