ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മൊന്തചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആന്ധ്രപ്രദേശിൽ ജനജീവിതം സ്തംഭിച്ചു . മഴക്കെടുതിയിൽ നാല് പേർ മരിച്ചതായാണ് വിവരം. തീവ്രചുഴലിക്കാറ്റായിരുന്ന മോന്തയുടെ തീവ്രത കുറഞ്ഞ് വെറും ചുഴലിക്കാറ്റ് ആയി മാറി. ആന്ധ്രയിലെ മച്ചലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിലായി രാത്രി 12.30 ഓടെയാണ് മോന്ത തീരംതൊട്ടത്. റോഡ്, റെയിൽ ഗതാഗതത്തെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചു. ആന്ധ്രയിൽ 12 ജില്ലകളിൽ കനത്തമഴ തുടരുകയാണ്. ജില്ലകളിൽ റെഡ് അലേർട്ടാണ്. പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.
മൊന്ത ഒഡീഷയിലേക്ക്, മഴക്കെടുതിയില്‍ ആന്ധ്രയിൽ നാല് മരണം
