കെ എസ് ആർ ടി സി ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപറേറ്റിങ് റവന്യൂ) നേടി. ഒക്ടോബർ ആറിനാണ് രണ്ടാമത്തെ ഉയര്‍ന്ന കളക്ഷനായ 9.41 കോടി നേടിയത്. സെപ്റ്റംബര്‍ എട്ടാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി നേടിയത്.ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടര്‍ച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെ എസ് ആർ ടി സിക്ക് സഹായകരമാകുന്നതെന്ന് ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. ഗതാഗത മന്ത്രിയുടെ കാലോചിതമായ പരിഷ്കരണ നടപടികളും കെ എസ് ആർ ടി സി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ തുടര്‍ പ്രവര്‍ത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിര്‍ണായകമായി. പുതിയ ബസുകളുടെ വരവും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത നേടി.
ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടവുമായി കെ.എസ്.ആർ.ടി.സി
