പ്രമുഖ സിനിമാ സംഘട്ടന സംവിധായകനും നിർമ്മാതാവുമായി മലേഷ്യ ഭാസ്കർ ഹൃദയാഘാതം മൂലം അന്തരിച്ചു. മലയാളം തമിഴ് തെലുങ്ക് കന്നട സിനിമയിൽ സിനിമകളിൽ സജീവമായിരുന്ന അദ്ദേഹം മലയാളത്തിൽ ഫാസിൽ ,സിദ്ദിഖ് ,സിബി മലയിൽ തുടങ്ങിയ സംവിധായകരുടെ സിനിമകൾക്കായി സംഘട്ടന രംഗങ്ങൾ ഒരുക്കിയിട്ടുണ്ട്. ബോഡിഗാർഡ് ,മൈ ഡിയർ കരടി, കയ്യെത്തും ദൂരത്ത് , അമൃതം തുടങ്ങി നിരവധി മലയാള സിനിമകളിൽ അദ്ദേഹത്തിൻറെ സാന്നിധ്യമുണ്ടായിരുന്നു.
