താൽക്കാലിക ഡിസിസി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡൻറ് പദവി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എൻ. ശക്തൻ ഹൈക്കമാന്റിനെ സമീപിച്ചു. പാലോട് രവി രാജിവച്ചപ്പോൾ 10 ദിവസത്തേക്ക് എന്നുപറഞ്ഞ് ഏൽപ്പിച്ച ചുമതലയിൽ നിന്നും മൂന്നുമാസം ആയിട്ടും മാറ്റാത്ത സാഹചര്യത്തിലാണ് ശക്തൻ ഹൈക്കമാന്റിനെ സമീപിച്ചത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജിക്ക് മുതിർന്നേക്കുമെന്നും വിവരമുണ്ട്. ശക്തന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമുണ്ട്. തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡണ്ടിന്റേത് ജില്ലയിൽ ആകെ പൂർണശ്രദ്ധ വേണ്ട ചുമതലയാണെന്നാണ് അദ്ദേഹത്തിൻറെ വാദം. അതുകൊണ്ട് തന്നെക്കാൾ സജീവമായി ഇടപെടാൻ കഴിയുന്ന ഒരാൾ വരണമെന്ന് അഭിപ്രായമാണ് നേതാക്കളെ അറിയിച്ചത്.
ഡിസിസി പ്രസിഡൻറ് സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നും നിയമസഭയിൽ മത്സരിക്കാനാണ് താല്പര്യം എന്നും എൻ. ശക്തൻ
