കണ്ണൂർ പാറക്കണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് സമീപം കടവരാന്തയിൽ, തോട്ടട സമാജ് വാദി നഗറിലെ ഷെൽവിയെ(50) ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ ശശി എന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നു. രാത്രിയിൽ മരിച്ച ഷെൽവിയെ ഇയാളോടൊപ്പം കണ്ടതായി ദൃക്സക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളിൽ ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നത് ശശിയെ കസ്റ്റഡിയിലെടുക്കാൻ കാരണമായി. നഗരത്തിൽ ആക്രി ശേഖരിച്ച് വിൽക്കുന്ന ആളായിരുന്നു ഷെൽവി. രാത്രികാലങ്ങളിൽ കടവരാത്തയിലാണ് അവർ ഉറങ്ങുന്നത്. ആക്രി പെറുക്കി ജീവിക്കുന്ന ശശി കുറച്ചുകാലമായി ഷെൽവിക്കൊപ്പം ആണ് താമസിക്കുന്നത്. തിങ്കളാഴ്ച രാത്രി ഇവർ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് സംഘർഷം ഉണ്ടാവുകയും ശശി ഷെൽവിയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
