തിരുവനന്തപുരം പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയിൽ കൂട്ടത്തല്ല്. ലഹരി കേസിലെയും കൊലപാതക കേസിലെയും പ്രതികൾ അടക്കം പങ്കെടുത്ത പാർട്ടിയിൽ രണ്ട് സംഘങ്ങളായി ചേരിതിരിഞ്ഞായിരുന്നു അടി നടന്നത്. അടിപിടിയിൽ ആരും പോലീസിന് പരാതി നൽകിയിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുക്കും. കാരണം ഹോട്ടലിലും ഇതിന് പിന്നാലെ റോഡിലും ചേരിതിരിഞ്ഞ് അടി നടന്നു. റോഡിൽ അടി നടന്നതിനാണ്പോലീസ് സ്വമേധയാ കേസെടുക്കുന്നത്. ഹോട്ടലിൽ വച്ചുണ്ടായ അടിപിടി കേസിൽ പോലീസ് ഹോട്ടൽ അധികൃതരോട് വിശദീകരണം ചോദിച്ചു നോട്ടീസ് അയച്ചു. ഡിജെ പാർട്ടി സംഘടിപ്പിച്ച ഹാളിൽ സിസിടിവി ഉണ്ടായിരുന്നില്ല .സംഘാടകരെക്കുറിച്ച് വിവരങ്ങൾ ഒന്നും ഹോട്ടൽ അധികൃതർ പോലീസിന് കൈമാറിയതുമില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ഹോട്ടൽ അധികൃതരോട് പോലീസ് പറഞ്ഞു.
