പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ പുരസ്കാരം ഡിസ്നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകനും ദൃശ്യമാധ്യമായ രംഗത്ത് ഉന്നതശീർഷനുമായ കെ മാധവന്, കോഴിക്കോട് ശ്രീനാരായണ സെറ്റിനറി സെറ്റിനറി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം ദാനം ചെയ്തു. 35 വർഷം മുൻപ് അദ്ദേഹം നമ്മെ വിട്ടു പോയട്ടും, പി വി സാമിടെ കർമ്മമണ്ഡലത്തിലെ തിളക്കം ഇപ്പോഴു നിലനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി ടിവിഎസ് സാറിൽ സാമിയെ അനുസ്മരിച്ചു പറഞ്ഞു. ഈ വർഷത്തെ പുരസ്കാരം കെ മാധവന് നൽകിയത് ഏറ്റവും ഉചിതമായ തീരുമാനം ആണെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. താൻ നിർവഹിക്കുന്ന ഉത്തരവാദിത്വത്തിൽ പൂർണമായും മുഴുകുന്നു എന്നാണ് മാധവന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു മലയാളി വ്യവസായി സംരംഭകന്റെ പ്രതിഭാലോകം മുഴുവൻ അറിയപ്പെട്ടതിന്റെ തെളിവാണ് അദ്ദേഹത്തിൻറെ വളർച്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ മാധവന്, പി വി സാമി പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു
