കോതമംഗലം മാമല കണ്ടത്ത് കൊയ്നിപ്പാറ മലയിൽ നിന്ന് പാറക്കല്ല് താഴേക്ക് വീണ് കൃഷിയിടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന കൊയ്നിപ്പാറ സ്വദേശികളായ രമണി തങ്കമണി എന്നിവർക്ക് പരിക്കേറ്റു. രമണിയുടെ കൃഷിയിടത്തിൽ ഇരുവരും ജോലി ചെയ്തിരുന്ന സമയത്ത് കുത്തനെ ഉയർന്ന മലയിൽ നിന്ന് വലിയ പാറക്കല്ല് താഴേക്ക് വീണു.രമണിക്ക് വയറിനും നടുവിനും ആണ് പരിക്കേറ്റത് പരിക്കേറ്റ വരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
