കൊല്ലം തിരുവല്ലത്ത് കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നു പുറത്തേക്ക് വീണ പാപ്പനംകോട് ശ്രീചിത്ര എൻജിനീയറിങ് കോളേജിലെ വിദ്യാർഥിനിയായ മറിയത്തിന് പരിക്കേൽറ്റു. തിരുവല്ലം പാച്ചല്ലൂരിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന്റെ ഡോർ തുറന്നു പുറത്തേക്ക് വിദ്യാർഥിനി വീഴുകയായിരുന്നു. വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
