വണ്ടൂർ മഞ്ചേരി റോഡിൽ ബൈക്ക് മറിഞ്ഞ് ബസ്സിനടിയിലേക്ക് വീണ വട്ടപ്പറമ്പ് മാന്തോടി കൃഷ്ണൻറെ മകൻ ജിഷ്ണു(30) മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു അപകടം. അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ ജിഷ്ണു ജോലിസ്ഥലത്തേക്ക് പോകുമ്പോൾ ആയിരുന്നു അപകടം. വണ്ടൂരിൽ നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്സിന്റെ അടിയിലേക്ക് ആണ് ജിഷ്ണു വീണത് .ബസ് ശരീരത്തിലൂടെ കയറിയിറങ്ങി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വണ്ടൂർ മഞ്ചേരി റോഡിൽ ബൈക്ക് മറിഞ്ഞ് ബസ്സിനടിയിലേക്ക് വീണ് യുവാവ് മരിച്ചു
