അമ്പലപ്പുഴയിൽ ലഹരിക്കടത്തിൽ അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ അഡ്വക്കേറ്റ് സത്യമോൾ(46) മകൻ സൗരവ് ജിത്ത് (18)എന്നിവരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ലഹരി കടത്തിനായി കൊണ്ടുപോയ മൂന്നു ഗ്രാം എംഡിഎമ്മാണ് ഇവരിൽനിന്ന് ആദ്യം കിട്ടിയതെങ്കിലും തുടർന്ന് പോലീസ് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.5 ഗ്രാം എംഡി എം എ 40 ഗ്രാം കഞ്ചാവ് 2 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണം പ്ലാസ്റ്റിക് കൂടുകൾ തുടങ്ങിയവ കണ്ടെത്തി. മാസത്തിൽ പല പ്രാവശ്യം എറണാകുളത്ത് പോയി ലഹരിവസ്തുക്കൾ വാങ്ങി നാട്ടിലെത്തിച്ച് അമിത ലാഭത്തിൽ വിൽപ്പന നടത്തുകയായിരുന്നു അമ്മയും മോനും. ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബരം ജീവിതം നയിക്കുക ആയിരുന്നു ഇവർ. കരുനാഗപ്പള്ളി കുടുംബ കോടതിയിൽ അഭിഭാഷകയായി ജോലി ചെയ്ത് വരികയായിരുന്നു സത്യമോൾ.
