തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്ത വട്ടത്ത് ,തുണ്ടത്തിൽ മാധവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ സഹപാഠിയെ വീട്ടിൽ കയറി ആക്രമിച്ചു. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം.ബൈക്കിൽ എത്തിയ 15 ഓളം പേരടങ്ങിയ സംഘം ആണ് വീട് കയറി ആക്രമിച്ചത് .ആക്രമണത്തിൽ പ്ലസ് ടു വിദ്യാർഥിയായ അഭയ് (17) ന് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു .ഇതിനിടയിൽ പെട്ട ഒരു സുഹൃത്തിനെ അഭയ് പിടിച്ചു മാറ്റിയിരുന്നു .ഇതിനെ തുടർന്നുണ്ടായ വിരോധമാണ് വിദ്യാർത്ഥികളുടെ സംഘം വീട് കയറി ആക്രമിച്ചത്. പരിക്കേറ്റ് അഭയ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നേടി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
