ഈ മാസം 16 തീയതി വ്യാഴാഴ്ച മുതൽ നവംബർ 9 വരെ മുഖ്യമന്ത്രി നടത്താനിരുന്ന വിദേശപര്യടനത്തിന് കേന്ദ്ര ഗവൺമെന്റിന്റെ അനുമതി ലഭിച്ചില്ല. ഇത് സംബന്ധിച്ചുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സർക്കാറിന് ലഭിച്ചു.കാരണം ഒന്നും ചൂണ്ടിക്കാണിക്കാതെയാണ് അനുമതി തള്ളിയത് .അനുമതി നിഷേധിച്ച കാരണത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരണം ഒന്നും നൽകിയിട്ടില്ല
മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനത്തിന് കേന്ദ്രം അനുമതി നൽകിയില്ല
