കൊല്ലം ശാസ്താംകോട്ടയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനായ വടക്കൻ മൈനാഗപ്പള്ളി സോമ വിലാസം മാർക്കറ്റിന് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണൻ പിള്ളയുടെ(55) മൃതദേഹം തെരുവ് നായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി. അവിവാഹിതനായ രാധാകൃഷ്ണപിള്ള ഒരു ചെറിയ ഷെഡ്ഡിൽ താമസിക്കുകയായിരുന്നു. സമീപത്തെ വീട്ടിൽ ശുചീകരണം നടത്താൻ എത്തിയ ആള് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കം ഉണ്ട്. തെരുവ് നായ്ക്കൾ ഷെഡിന് പുറത്തേക്ക് വലിച്ചിട്ട് നില ആയിരുന്നു. മാംസഭാഗങ്ങൾ എല്ലാം നായ്ക്കൾ ഭക്ഷിച്ച ശേഷം അസ്ഥികൂടം മാത്രമാണ് അവശേഷിച്ചത്. തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചതാണോ അതോ മരിച്ച ശേഷം മൃതദേഹം തെരുവ് നായ്ക്കൾ ഭക്ഷിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല .പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട് . മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
