കണ്ണൂർ മൗവാഞ്ചേരിപീടികയിൽ സ്ഫോടക വസ്തു റോഡിലേക്ക് എറിഞ്ഞ് സിപിഎം പ്രവർത്തകന്റെ ഉൾപ്പെടെ രണ്ടു വീടുകളുടെ ജനാല ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സ്ഫോടനം നടന്നത്. റോഡിലെ കല്ലും സ്ഫോടകവസ്തുവിൻ്റെ ചീളും വീടിന് നേരെ പതിച്ചാണ് കേടുപാടുകൾ സംഭവിച്ചത്. സംഭവത്തിനു മുന്നിൽ ആരാണെന്ന് കാര്യം വ്യക്തമല്ല. പോലീസ് കേസ് അന്വേഷിച്ചുവരികയാണ് ബിജെപിയാണ് എറിഞ്ഞതെന്ന് സിപിഎം പറയുമ്പോൾ, സിപിഎം ആണെന്ന് ബിജെപി പറയുന്നു.
