മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനം ഒക്ടോബർ 16 മുതൽ നവംബർ 9 വരെ ആണ് . ഒക്ടോബർ 16ന് വ്യാഴാഴ്ച ബഹറിനിൽ നിന്ന് ആണ് പര്യടനത്തിന് തുടക്കം. ഒക്ടോബർ 17ന് സൗദി, ദമാം ഒൿടോബർ 18ന് ജിദ്ദ ,ഒക്ടോബർ 19ന് റിയാദ് എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയുടെ പര്യടനം. ഒക്ടോബർ 24 ,25 ദിവസങ്ങളിൽ അദ്ദേഹം ഒമാൻ സന്ദർശിക്കുന്നുണ്ട്. മസ്കറ്റിലെയും സലാലയിലെയും പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും.ഒക്ടോബർ 30ന് ഖത്തർ, നവംബർ 7ന് കുവൈത്ത്, നവംബർ 9ന് അബുദാബി എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ യാത്ര പരിപാടികൾ.
ഒക്ടോബർ 16 മുതൽ നവംബർ 9 വരെ മുഖ്യമന്ത്രിയുടെ വിദേശപര്യടനം
