പാലക്കാട് നെന്മാറ പശുവിനെ കറക്കുന്നതിനിടയിൽ തൊഴുത്തിലെ തൂണ് ദേഹത്ത് വീണ് കയറാടി മരുതുംഞ്ചേരി മീരാൻ സാഹിബ് (71)മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പശുവിനെ കറക്കാനായി തൊഴുത്തിൽ പോയ സമയത്ത് കാറ്റിൽ മറിഞ്ഞ മേൽക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കേട്ടാൽ ശ്രമിക്കുന്നതിനിടെ സിമൻറ് കട്ട കൊണ്ട് നിർമ്മിച്ച തൂണ് മറിഞ്ഞു വീണത് സാഹിബിന്റെ ദേഹത്തായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാഹിബിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടിപ്പെടേണ്ട ക്ഷീരോൽപാദക സംഘം മൂൻ ജീവനക്കാരനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് കയറാടി ജുമാ മസ്ജിദിൽ.
