കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്ന അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്തു. കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോട് ചേർന്ന് സ്റ്റീൽ മൊത്ത വിതരണ കേന്ദ്രത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. സുബിൻ എന്ന ഇയാളുടെ പക്കൽ നിന്ന് 80 ലക്ഷം രൂപ കവർന്നു. കവർചക്ക് സഹായിച്ച മൂന്നുപേരും കൃത്യത്തിൽ പങ്കെടുത്ത രണ്ടുപേരും കസ്റ്റഡിയിൽ ആയി. ഇവർ കവർച്ചക്ക് ഉപയോഗിച്ച് രണ്ടു വണ്ടികളും കസ്റ്റഡിയിൽ എടുത്തു. കവർച്ചയുടെ ഇടനിലക്കാരൻ സജി, സ്റ്റീൽ കമ്പനിയിൽ സജിക്കൊപ്പം എത്തിയ വിഷ്ണു പിന്നെ ഇവരെ സഹായിച്ച മൂന്നു പേരുമാണ് കസ്റ്റഡിയായവർ. ഇതിൽസജിക്കും വിഷ്ണുവിനും കൃത്യത്തിന് നേരിട്ട് പങ്കുണ്ട്. ബാക്കിയുള്ളവരുടെ പങ്ക് അന്വേഷിച്ചു വരുവാണ്. പ്രതികൾ ഉപയോഗിച്ച് വാഹനം തൃശ്ശൂരിൽ നിന്നാണ് കണ്ടെടുത്തത്. ഇനിയും പ്രതികളെ പിടിക്കാൻ ഉണ്ട്. മുഖംമൂടി ധരിച്ച് എത്തിയ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്. കവർച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച പണവും കണ്ടെത്തിയിട്ടില്ല.
