കൊച്ചി തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകർന്ന് വീടുകളിൽ വെള്ളം കയറുകയും മതിലുകൾ തകരുകയും വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. കോർപ്പറേഷന്റെ 45 ഡിവിഷനിലെ ജലസംഭരണിയൂം 1.35 കോടി ലിറ്റർ ശേഷിയുള്ള വാട്ടർ അതോറിറ്റിയുടെ ടാങ്ക് ആണ് പുലർച്ചെ മൂന്നുമണിയോടെ തകർന്നത്. ടാങ്കിന് പിന്നിലുള്ള പത്തോളം വീടുകളിൽ വെള്ളം കയറുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തു. വാഹനങ്ങളൊക്കെ വെള്ളത്തിൽ ഒഴുകിപ്പോയി. അപകട സമയത്ത് 1.15 കോടി ലിറ്റർ വെള്ളം സംഭരണിയിൽ ഉണ്ടായിരുന്നു. രണ്ട് ക്യാബിൻ ഉള്ള ജലസംഭരണിയിൽ ഒരു ക്യാബിനിൻ്റെ ഭാഗത്ത് ഭിത്തിയാണ് അടർന്നുപോയത്. പുലർച്ചെ ആയതുകൊണ്ട് ആളുകൾ അറിയാൻ വൈകിയതും നാശനഷ്ടങ്ങൾ ഇരട്ടിയാക്കി. നഗരത്തിൽ നിന്ന് ജല വിതരണം മുടങ്ങും.
