തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സക്കെത്തി യ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തിൽ വിമർശനവുമായി മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ

തിരുവനന്തപുരം. ഹൃദ്രോഗ ചികിത്സയ്ക്ക് എത്തിയ വേണു മരിച്ച സംഭവത്തിൽ വിമർശനവുമായി മെഡിക്കൽ കോളജ് യൂറോളജി മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് സെൻറർ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണുവിനെ തറയിൽ കിടത്തി ചികിത്സിച്ചതിനേ അദ്ദേഹം നിശിതമായീ വിമർശിച്ചു. “തറയിൽ കിടത്തി ഒരു രോഗിയെ എങ്ങനെ ചികിത്സിക്കും? നാടകെ മെഡിക്കൽ കോളേജുകൾ തുടങ്ങിയിട്ട് കാര്യമില്ല. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. പ്രാകൃതമായ ചികിത്സ നിലവാരമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു”. “വേണുവിന് കൊല്ലം പല്ലനയിൽ നിന്ന് തിരുവനന്തപുരം വരെ ചികിത്സ തേടി വരേണ്ടി വന്നു എന്നതു വേദനിപ്പിക്കുന്ന കാര്യമാണ്. കൊല്ലത്ത് മെഡിക്കൽ കോളേജും ജില്ലാ ആശുപത്രിയൂം കരുനാഗപ്പള്ളിയിൽ ആശുപത്രിയും ഉണ്ട്. പക്ഷേ ഇതെല്ലാം താണ്ടിയാണ് അദ്ദേഹം ഇവിടേക്ക് വന്നത്. നാടെങ്ങും മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടങ്ങുന്നു എന്നു പറയുന്നതിൽ കാര്യമില്ല. ഏറ്റവും ആധുനിക സൂപ്പർ സ്പെഷ്യാലിറ്റി കെയർ സെൻറർ സൗകര്യങ്ങളാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *