തിരുവനന്തപുരം. മൃഗശാലയിൽ സിംഹവാലൻ കുരങ്ങുകൾ തമ്മിൽ ഉണ്ടായ കടിപിടിയിൽ 23 വയസ്സുള്ള രാമൻ എന്ന ആൺ സിംഗവാലൻ കുരങ്ങ് ചത്തു. കഴിഞ്ഞദിവസം കൂടു വൃത്തിയാക്കുന്നതിനായി കുരങ്ങുകളെ കൂടു മാറ്റുന്നതിനിടയിൽ അപ്രതീക്ഷിതമായി രണ്ട് കുരങ്ങുകൾ തമ്മിൽ ആക്രമിക്കുകയും അതിൽ രാമൻ എന്ന കുരങ്ങന് സാരമായി പരിക്കേൽക്കുകയും ചെയ്തു. പുറമേയുള്ള പരിക്കുകൾ ചികിത്സിച്ച ശേഷം ആന്തരിക രക്തസ്രാവവും വാരിയെല്ലുകളിൽ ഒടുവും കണ്ടതിനാൽ കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിനുമുമ്പ് സിംഹവാലൻ കുരങ്ങ് ചത്തു.
തിരുവനന്തപുരം മൃഗശാലയിൽ കുരങ്ങുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു കുരങ്ങ് ചത്തു
