കണ്ണൂർ. പയ്യന്നൂർ തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ എൻ കബീറിന്റെ ഭാര്യ ഖദീജ (58) ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് മരിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെ പയ്യന്നൂർ ബസ്റ്റാന്റിന് സമീപം മദ്യലഹരിയിൽ ആയിരുന്ന യുവാക്കൾ ഓടിച്ച കാർ ഓട്ടോറിക്ഷയിലും രണ്ട്ബൈക്കുകളിലും ഇടിക്കുകയായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പോയതിനുശേഷം ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഖദീജ, ഓട്ടോ ഡ്രൈവർ എം അനീഷ് , മറ്റു രണ്ട് യാത്രക്കാർക്കും പരിക്കേറ്റു . ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഖദീജ ഇന്ന് പുലർച്ചെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാർ തകരുകയും, കാറിൽ ഉണ്ടായിരുന്ന നീലേശ്വരം സ്വദേശികളായ അഭിരാഗ്, അഭിജിത്ത് എന്നിവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
കണ്ണൂർ പയ്യന്നൂരിൽ മദ്യലഹരിയിൽ ആയിരുന്ന യുവാക്കൾ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് വയോധിക മരിച്ചു
