കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞുവീണു മരിച്ച ബിന്ദുവിന്റെ മകന് തിരുവിതാംകൂർ ദേവസ്വംബോർഡിൽ നിയമനം കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണ് മരിച്ച വൈക്കം സ്വദേശി ബിന്ദു വിന്റെ മകന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം ലഭിച്ചു. എൻജിനീയറിങ് ബിരുദധാരിയായ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിൽ ജോലി നൽകിയതായി മന്ത്രി വാസവൻ അറിയിച്ചു. വൈക്കം അസിസ്റ്റൻറ് എൻജിനീയർ ഓഫീസിൽ ആവും ഇനി ഇതിന് നവനീതിന് ജോലി ലഭിക്കുക. ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ പുതിയ വീട് നിർമ്മിച്ച് കൈമാറിയിരുന്നു.
