കണ്ണൂർ പരിയാരത്ത് പുതിയ കാറിൽ രഹസ്യ അറ ഉണ്ടാക്കി 80 ലക്ഷത്തിന്റെ കുഴൽപ്പണം കടത്താൻ ശ്രമിച്ച പുഷ്പഗിരി നഹലാസിൽ നാസിഫ് (22) അമ്മംകുളം ഷംനാസിൽ മുഹമ്മദ് ഷാഫി(30) ചാലോടെ തേരലഞ്ഞി പ്രവീൽ(38) എന്നിവരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ദേശീയപാത പിലാത്തറയിലെ വനിത ഹോട്ടലിനു സമീപം കാർ യാത്രക്കാർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും സംഘർഷത്തിൽ ഇവർ സഞ്ചരിച്ച ആഡംബരക്കാറിന്റെ ചില്ല് തകരുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കാർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയപ്പോൾ വർഷോപ്പ്കാരനെ കൊണ്ടുവന്ന് കാർ പരിശോധിച്ചു എങ്കിലും സംശയാസ്പദമായിട്ട് ഒന്നും കണ്ടെത്താനായില്ല. എന്നാൽ ഇന്ന് രാവിലെ മറ്റൊരു മെക്കാനിക്കിനെ കൊണ്ടുവന്നു വീണ്ടും വിശദമായി പരിശോധിച്ചപ്പോൾ ഹാൻഡ് ബ്രേക്കിന്റെ അടുത്തായി രഹസ്യ അറ കണ്ടെത്തുകയും ഇതിൽ 80 ലക്ഷം രൂപയുടെ നോട്ടുകൾ കണ്ടെടുക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇത് കുഴൽപ്പണം ആണെന്ന് മനസ്സിലായത്. പണം പയ്യന്നൂർ കോടതിയിൽ ഹാജരാക്കി.
കണ്ണൂർ പരിയാരത്ത് 80 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി
