കോട്ടയം കാണക്കാരിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് കൊക്കയിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ .കോട്ടയം കാണക്കാരിയിൽ ഭാര്യയായ ജെസ്സിയെ കഴുത്ത് ഞെരിച്ചുകൊന്നു കൊക്കയിൽ തള്ളിയ ഭർത്താവ് സാം (59) അറസ്റ്റിൽ. ഭാര്യയായ ജെസ്സി വീട്ടിലുള്ളപ്പോൾ ഇയാൾ സ്ത്രീകളുമായി വരുമായിരുന്നു ഇതിനെ എതിർത്തായിരുന്നു ജെസ്സി. ഇതാണ് കൊലപാതകത്തിന് കാരണം. ഇയാൾ ഒരുപാട് വിദേശ വനിതകളുമായി ബന്ധം പുലർത്തിയിരുന്നു. ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകളും വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 50 അടി താഴ്ചയിൽ നിന്നാണ് ജെസ്സിയുടെ മൃതദേഹം കണ്ടത്. മറ്റു സ്ത്രീകളെ വീട്ടിലെത്തിക്കുന്നതിനുള്ള എതിർപ്പിനേ തുടർന്ന് വർഷങ്ങളായി ജെസ്സിയും മക്കളും വീടിൻറെ മുകൾ നിലയിലാണ് താമസിച്ചിരുന്നത്. പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്ത് പോയതോടെ ആറുമാസമായി ജെസ്സി ഒറ്റയ്ക്കായിരുന്നു മുകളിൽ കഴിഞ്ഞിരുന്നത്. ദിവസവും അമ്മനേ ഫോൺ വിളിക്കാറുള്ള മക്കൾ കഴിഞ്ഞ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോഴാണ് പോലീസിൽ പരാതി നൽകിയത്. കിടപ്പുമുറിയിൽ വച്ച് ജെസ്സിയെ മൂക്കുമായും തോർത്ത് ഉപയോഗിച്ച് അമർത്തി ശ്വാസംമുട്ടിച്ചു കൊന്നു. മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി രാത്രി ഒരു മണിയോടെ ചെപ്പു കുളത്തെത്തി കൊക്കയിൽ എറിഞ്ഞു. തുടർന്ന് ഇയാൾ മൈസൂരിലേക്ക് കടന്നു അവിടെവച്ചാണ് ഇയാൾ അറസ്റ്റിൽ ആയത്.
