ഇടുക്കി പന്നിമറ്റത്ത് കഴിഞ്ഞദിവസം മരിച്ച അമ്മ ഇന്ദിരയുടെ (73) മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകനായ ഇടുക്കി വെള്ളിയാമറ്റം മേത്തൊട്ടി ഷിനോബ് (43) കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. അമ്മയുടെ കർമ്മം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ ഷിനോബിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു. അച്ഛൻ പരേതനായ തങ്കപ്പൻ.
ഇടുക്കിയിൽ അമ്മയുടെ മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞുവീണു മരിച്ചു
