മലയാള സിനിമയിലെ പുതിയ ആക്ഷൻ കോമഡി അനുഭവമായി മാറാൻ ഒരുങ്ങുന്നു ഫോർട്ടുകൊച്ചിയിലുള്ള ഒരു അണ്ടർഗ്രൗണ്ട് സ്റ്റൈൽ ക്ലബ്ബ് പശ്ചാത്തലമായി ഒരുക്കുന്ന സിനിമ “ചത്താ പച്ച”. ഈ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻറെ വേഫ്റൽ ഫിലിംസ് ആണ് .ചിത്രത്തിന്റെ നിർമാതാക്കളായ റീൽ വേൾഡ് എൻറർടൈമെന്റും വേഫ്റൽ ഫിലിംസ് ചേർന്നാണ് ഇതിൻറെ ഔദ്യോഗിക വിവരം പുറത്തുവിട്ടത്. നവാഗതനായ അദ്വൈത നായർ ആണ് സംവിധാനം ചെയ്യുന്നതു്. സൂപ്പർതാരം മോഹൻലാലിൻറെ അനന്തരവനായ അദ്വൈത് ജിത്തു ജോസഫ്, രാജീവ് എന്നിവരുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. അർജുൻ അശോകൻ ആണ് ഇതിൽ നായകനായ അഭിനയിക്കുന്നത്. റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് ,വിശാഖ് നായ,ർ പൂജ മോഹൻദാസ് എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

lurrdfdmjftdeserdiwwnoslsfgiyk