നടി ഗ്രേസ് ആൻറണി വിവാഹിതയായി.

കൊച്ചി: നടി ഗ്രേസ് ആൻറണി വിവാഹിതയായി. യുവ സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരാൻ.ഇരുവരുടെയും പ്രണയ വിവാഹമാണ്. ആളും ആരവങ്ങളും ഒന്നുമില്ലാതെ പ്രേക്ഷകർക്കും ഒരു സർപ്രൈസ് ആയാണ് തന്റെ വിവാഹവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ഗ്രേസ് പങ്കുവെച്ചത്. ലളിതമായി നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സഹപ്രവർത്തകരും പ്രേക്ഷകരും ഉൾപ്പെടെ നിരവധിപേര് ഇരുവർക്കും ആശംസകൾ ആയി എത്തി.  2016 ൽ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആൻറണി അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് തമാശ, കുമ്പളങ്ങി നൈറ്റസ്,ഹലാൽ ലൗ സ്റ്റോറി, അപ്പൻ തുടങ്ങിയ സിനിമകളിലൂടെ ഗ്രേസ് സാന്നിധ്യം ഉറപ്പിച്ചു. കുമ്പളങ്ങി നൈറ്റ്സിൽ അവതരിപ്പിച്ച  സിമി എന്ന കഥാപാത്രത്തിലൂടെയാണ് ഗ്രേസ് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നത്. കഴിഞ്ഞ ആറു വർഷമായി മ്യൂസിക് അറേഞ്ചറും പ്രോഗ്രാമറുമായി മലയാള സിനിമ മേഖലയിൽ പ്രവർത്തിച്ചുവരുന്ന സംഗീതജ്ഞനാണ് എബി.

Leave a Reply

Your email address will not be published. Required fields are marked *