കോഴിക്കോട് : വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി സമസ്ത പ്രവർത്തകരെ അനുനയിപ്പിക്കാനായി നടക്കുന്ന ചർച്ചകൾ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ലീഗിന്റെ കരു നീക്കങ്ങളിൽ ഒന്ന് മാത്രമാണെന്നാണ് വിലയിരുത്തൽ.
എന്നാൽ ചർച്ചയിൽ പങ്കെടുക്കുന്ന സമസ്തക്ക് വേണ്ടി നിലകൊള്ളുന്ന നേതാക്കൾ ആത്മാർത്ഥതയോടെ തന്നയാണ് സമീപിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇന്നലെ കോഴിക്കോട് വച്ച് നടന്ന ചർച്ചയിൽ പുതിയ തീരുമാനം ഒന്നും തന്നെ ഉണ്ടായിട്ടില്ല. സി. ഐ. സി വിഷയമടക്കം കഴിഞ്ഞ ചർച്ചകളിലൊക്കെ തീരുമാനമെടുത്ത് നടപ്പിലാക്കുമെന്ന് സമസ്തക്ക് വാക്ക് കൊടുത്തായി മാത്രമേ പുറത്ത് വന്നിട്ടൊള്ളു.
വരാനിരിക്കുന്ന പഞ്ചായത്ത് , നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും പ്രധാനപെട്ടതാണ് തദ്ദേശ തെരെഞ്ഞെടുപ്പ്.
പ്രാദേശിക തലത്തിലെ പത്ത് പേരുടെ വിയോജിപ്പും എതിർപ്പും പ്രതിഫലിക്കുന്ന തെരെഞ്ഞെടുപ്പാണ്. ലീഗിനെ സംബഡിച്ച് അത് എങ്ങനെയെങ്കിലും മറി കടക്കണം . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രതിഫലനമാണ് ശേഷം നടക്കുന്നഅസംബ്ലി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഏറെ സാധ്യതയുള്ളത്.
സമസ്തയിലെ സുഹാബി എന്നറിയപ്പെടുന്ന നേതാക്കൾ
സമസ്തയുടെ ഔദ്യഗിക വേദികളിൽ നിന്നും പ്രവർത്തകരുടെ ഇടയിൽ നിന്നും മാറ്റി നിർത്തപ്പെട്ടിരുന്നു.
സമസ്ത നൂറാം വാർഷിക സമ്മേളന കാലയളവിൽ ലഭിക്കേണ്ടിയിരുന്ന വേദികളും പേജുകളും പ്രവർത്തകരുടെ നിതാന്തമായ ജാഗ്രത കൊണ്ട് മാത്രം അവർക്ക് നഷ്ട്ടപെട്ടിരുന്നു.
നേതാക്കളുടെ ഐക്യ ശ്രമങ്ങൾക്ക് പരിപൂർണ്ണമായ പിന്തുണ നൽകുമ്പോൾ തന്നെ തിരുമാനമാവാത്ത കാര്യങ്ങൾ തെറ്റായി വ്യഖ്യാനിച്ചു നാടുകളിൽ പ്രചാരണം നടത്തി സംഘടന പ്ലാറ്റ്ഫോം കയ്യടക്കാനുള്ള സുഹാബി പക്ഷത്തിന്റെ കുതന്ത്രങ്ങൾ കരുതിയിരിക്കുക എന്നതാണ് സമസ്തയിലെ ഒരു വിഭാഗം പറയുന്നത്.
“തെരഞ്ഞെടുപ്പുകൾ ഇനിയും വരും. ചർച്ചകളും അതോടൊപ്പം നടക്കും. പ്രസ്ഥാനത്തിന്റെ ആത്മാഭിമാനതിന് ക്ഷതമേൽക്കാത്ത നാളേക്ക് വേണ്ടി പ്രവർത്തിക്കാം കരുതിയിരിക്കാം. ” എന്ന തരത്തിലുള്ള വാട്സപ്പ് സന്ദേശങ്ങളും സമസ്ത വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്.
