വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയന്‍ 13-ന് വൈക്കം കായലോര ബീച്ച് മൈതാനത്ത് നടത്തുന്ന നായര്‍ മഹാസമ്മേളനത്തിന്റെ ഭാഗമായുളള പതാക ഉയര്‍ത്തലിനുളള കൊടിമരം വടയാര്‍ 912-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തില്‍ നിന്നും യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. ദീര്‍ഘകാലം യൂണിയന്‍ പ്രസിഡന്റായിരുന്ന എ.കെ. ഭാസ്‌കരന്‍ നായരുടെ കരയോഗത്തില്‍ നിന്നാണ് കൊടിമരം കൊണ്ടുവരുന്നത്.
മേഖല പ്രസിഡന്റ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട കൊടിമര ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങള്‍ അകമ്പടിയായിരുന്നു. വിവിധ മേഖലകളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. വൈകിട്ട് 5.00-ന് സമ്മേളന നഗറില്‍ എത്തിചേര്‍ന്നു. കൊടിമര ഘോഷയാത്രയ്ക്ക് വനിത യൂണിയന്‍ പ്രസിഡന്റ് ലേഖ ഷാജി, പ്രസിഡന്റ് എന്‍.പി. പ്രേംകുമാര്‍, യൂണിയന്‍ കമ്മിറ്റി അംഗം പി.എസ്. വേണുഗോപാല്‍, സുരേഷ് വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
