കിഡ്സ് പാലസ് ഗ്ലോബൽ സ്കൂൾ ഒന്നിച്ചോണം പൊന്നോണം ശ്രദ്ധേയമായി

തിരുവനതപുരം: ഒന്നിച്ചോണം പൊന്നോണം എന്ന പേരിൽ ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് പ്രാധാന്യം നൽകി വർക്കല-  പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘടിപ്പിച്ച ഓണാഘോഷം നാടിന് മാതൃകയായി. സാമൂഹിക ബോധവും, പാർശ്വവൽക്കരിക്കപ്പെടുന്നവരെ ചേർത്ത് നിർത്താനുള്ള പ്രേരണയും പകർന്ന നൽകിയ ഓണാഘോഷം സ്കൂൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി. ഓണക്കോടിയും ഓണ സമ്മാനങ്ങളും, ഓണസദ്യയും,  വർക്കല വാൽസല്യം ചാരിറ്റി ഹോമിലെ അന്തേവാസികൾക്ക് സ്കൂൾ കുട്ടികൾ  നേരിട്ടെത്തി നൽകിയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ചാരിറ്റി ഫോമിലെ അമ്മുമ്മമാർക്കും അപ്പൂപ്പൻമാർക്കും മുത്തം നൽകിയും അവർക്കായി ചാരിറ്റി കോർഡിനേറ്റർ ആയ ബിന്ദു ,റീജ എസ് ,സലീന എസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും ഓണസദ്യ വിളമ്പിയും കുട്ടികൾ ഓണാഘോഷം വർണ്ണാഭമാക്കി… നിർധനർക്കുള്ള ഓണകിറ്റുകളും, ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള ചികിത്സ സഹായങ്ങളും അവരവരുടെ വീടുകളിൽ എത്തിച്ചു നൽകി.
 കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾ,റിട്ടയേർഡ്  തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ  ഒ. എ. സുനിൽ  ഉദ്ഘാടനം ചെയ്തു.
സ്കൂൾ വൈസ് ചെയർമാൻ ഷീൻ സുരേഷ് അദ്യക്ഷത വഹിച്ചു…
സ്കൂൾ എം ഡി ഷിനോദ്. എ..,
സ്കൂൾ പ്രിൻസിപ്പൽ സിന്ധു.എസ്  എന്നിവർ ഓണസന്ദേശം നൽകുകയും,ഓണ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
 മെഗാ പൂക്കളം, ഓണപ്പാട്ട്, തിരുവാതിരക്കളി, വഞ്ചിപ്പാട്ട്, ഓണസദ്യ എന്നിവയും ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു.
അധ്യാപക അനധ്യാപക പ്രതിനിധികളായ  സ്കൂൾ വൈസ് പ്രിൻസിപ്പൽ ലവ്‌ലി സനൽ, സ്കൂൾ കോർഡിനേറ്റർ റാബിയ മുബാറക്,  പ്രോഗ്രാം കോർഡിനേറ്റർ രശ്മി എൻ രാജൻ, ബിജി കലാ രാജു, ജിത, അനീഘ, മേഖ, ശ്രുതി,സോജി, ജലജാoബിക,  സുനിത  ,ബാബു, അശോകൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *