തിരുവനന്തപുരം: അക്ഷയ ശ്രീ വട്ടിയൂർക്കാവ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ മരുതൽ കുഴി ജംഗ്ഷനിൽ ഓണക്കിറ്റ് വിതരണവും വിദ്യാർത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു.
60 വയസ്സു കഴിഞ്ഞ അമ്മമാരെ ആദരിക്കലും ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ വിദ്യാർത്ഥികളെ ആദരിക്കലുമായി നടന്ന പരിപാടിയിൽ വട്ടിയൂർക്കാവ് ഡിവിഷൻ കോർഡിനേറ്റർ എസ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
വട്ടിയൂർക്കാവ് പി സുധാകരൻ ഉദ്ഘാടനം ചെയ്തു.
അക്ഷയ ശ്രീ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ശ്രീകണ്ഠൻ നായർ ,കാഞ്ഞിരംപാറ കൗൺസിലർ സുമി ബാലു, പാങ്ങോട് കൗൺസിലർ പത്മലേഖ, ശാസ്തമംഗലം വാർഡ് കൗൺസിലർ എസ് മധുസൂദനൻ നായർ ‘ ഡിവിഷൻ ജോയിൻ കൺവീനർ സരിത ഗോപി’ ബിജെപി മണ്ഡലം സെക്രട്ടറി സജീവ് തുടങ്ങിയവർ പങ്കെടുത്തു.
