കൊച്ചി : മാധ്യമ രംഗത്ത് പത്താം വർഷത്തിലേക്ക് കടക്കുന്ന സിറ്റി വോയ്സ്യുടെ പുതിയ സംരംഭമായ “സിറ്റി വോയ്സ് ഫാമിലി മാഗസിൻ” ഇന്ന് പ്രകാശിതമാകും. കുടുംബത്തിലെ എല്ലാ തലമുറയെയും ബന്ധിപ്പിക്കുന്ന, സമകാലികം,സാഹിത്യം, കല, സംസ്കാരം, ആരോഗ്യം, വിദ്യാഭ്യാസം, യാത്ര, ജീവിതശൈലി, കായികം തുടങ്ങി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലാണ് മാസിക തയ്യാറാക്കിയിരിക്കുന്നത്..
വായനക്കാരുടെ അറിവും വിനോദവും ഒരുമിച്ചു നിറയ്ക്കുന്ന വിധത്തിൽ ഒരുക്കുന്ന മാസിക, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ ലേഖനങ്ങളും പുതുമുഖങ്ങളുടെ രചനകളും ഉൾപ്പെടുത്തിയാണ് ആദ്യ ലക്കം സെപ്തംബർ ഒന്നിന് പുറത്തിറങ്ങുന്നത്.
“കുടുംബബന്ധങ്ങളും മൂല്യങ്ങളും ശക്തിപ്പെടുത്തുന്ന, പുതിയ തലമുറയെ ചിന്തിപ്പിക്കുന്ന, സമഗ്രമായ ഒരു വായനാനുഭവം നൽകുക” എന്നതാണ് മാസികയുടെ ലക്ഷ്യം എന്ന് സിറ്റി വോയ്സ് ചീഫ് എഡിറ്റർ ജോസി തുമ്പാനത്ത് അറിയിച്ചു.
